Monday, June 11, 2007

ഞാന്‍ ജേണലിസ്റ്റാ...സൂക്ഷിച്ചോ

............(മീഡിയാ സിന്റിക്കേറ്റ്‌ ഉണ്ടെന്ന് അവര്‍-വിജയന്‍) പറയാന്‍ പാടുണ്ടോ എന്ന്
ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. നമ്മള്‍ക്ക്‌(മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌) അവരെപ്പറ്റി പറയാമെങ്കില്‍
അവര്‍ക്ക്‌ നമ്മളേപ്പറ്റിയും പറയാം. അത്‌ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണു. എന്നാല്‍ ചില
ജേണലിസ്റ്റുകളെങ്കിലും 'കാണിച്ച്‌ കൊടുക്കാ'മെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടുണ്ട്‌.
ചില പ്രമുഖ പത്രങ്ങളും അങ്ങനെ ചെയ്യുന്നതായി സംശയവും എനിക്കുണ്ടായിട്ടുണ്ട്‌. 'മാദ്ധ്യമ
സിന്റിക്കേറ്റ്‌' എന്ന് വിളിച്ചതല്ലെ, എങ്കില്‍ പാഠം പഠിപ്പിക്കാം എന്ന മട്ടിലുള്ള ഈ സമീപനം മാദ്ധ്യമ
ദുരുപയോഗമാണു..........................മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഒരുപാട്‌ ധിക്കാരം
വന്നിരിക്കുന്നു.എവിടെപ്പോയാലും 'ഞാന്‍ ജേണലിസ്റ്റാണു സൂക്ഷിച്ചോ' എന്ന മട്ടിലാണു പുതിയ
കുട്ടികളുടെ പെരുമാറ്റ രീതി..............ജേണലിസത്തെ ബ്ലാക്‌ മെയില്‍ ചെയ്യുന്നതിനുള്ള ഒരു
ഉപകരണമാക്കി മാറ്റുന്ന പ്രവണതയുമുണ്ട്‌.


(ശശികുമാര്‍, ഏഷ്യാനെറ്റ്‌ സ്ഥാപകന്‍. അഭിമുഖം കലാകൗമുദി വാരികയില്‍. ലക്കം1658)

5 comments:

ആ‍ള്‍ക്കൂട്ടം said...

“ഞാന്‍ ജേണലിസ്റ്റാ.....സൂക്ഷിച്ചോ”

കിരണ്‍ തോമസ് തോമ്പില്‍ said...

സിണ്ടിക്കേറ്റ്‌ എന്ന് വിളിച്ചവര്‍ ചര്‍ച്ചക്ക്‌ വരുമ്പോഴും ഈ അവതാരകര്‍ക്ക്‌ ഈ ഭാവമാണ്‌. മാധ്യമങ്ങളെ വിമര്‍ശിക്കുന്നവരേ ഒതുക്കിക്കളയും എന്ന ഭാവമാണ്‌. പിണറായി വിജയന്‌ അത്‌ സംഭവിച്ചു കഴിഞ്ഞു, ഇനി CPI ക്കാര്‍ സൂക്ഷിച്ചു കൊള്ളുക

കാശിതുമ്പകള്‍ said...

വാസ്തവം!!

manojmaani.com said...

Sathyam...Ahamkaram athiru kadannirikkunnu...prathibadhatha pampa kadannirikkunnu

manojmaani.com

Anonymous said...

ആരെടാ ജേണലിസ്റ്റുകളെ കമന്റടിക്കുന്നതു?