Thursday, June 14, 2007

പത്ര വൈറസ്സുകള്‍ക്കെതിരെ മന്ത്രിയുടെ ഫോഗ് ട്രീറ്റ് മെന്റ്

പനിമരണം പരത്തുന്ന മാദ്ധ്യമ വൈറസ്സുകള്‍ക്ക്‌ നേരെ കോടിയേരിയുടെ ഫോഗ്‌ ട്രീറ്റ്‌ മെന്റാണു ഇന്നത്തെ ചിന്താവിഷയം.
'കേരളം ഉണ്ടായപ്പോള്‍ മുതല്‍ പനിയും മരണവുമുണ്ട്‌: മന്ത്രി കോടിയേരി'
വാര്‍ത്ത ജൂണ്‍ 14, മാതൃഭൂമി പത്രത്തില്‍.
ആശങ്ക പരത്തുന്ന വിധത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരേ താമസിച്ചായാലും പ്രതികരിച്ചത്‌ നന്നായി.
നാളെ മുതല്‍ ചാക്കാലയുള്ള വീടുകള്‍ കയറി ഇറങ്ങി ജേര്‍ണലിസ്റ്റുകള്‍ സ്വാഭാവിക മരണങ്ങള്‍ പോലും പനി മരണമാക്കുന്ന ഏര്‍പ്പാട്‌ നിര്‍ത്തുമല്ലോ.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ബ്രാഞ്ച്‌ കമ്മറ്റി ഇല്ലാത്ത ഒരു വാര്‍ഡ്‌ പോലും കേരളത്തിലില്ലെന്ന് പത്രക്കാര്‍ക്ക്‌ നന്നായറിയാം.
അപ്പോ ചാവന്വേഷിച്ച്‌ ചെല്ലുമ്പോള്‍ സഖാക്കള്‍ ചോദിക്കുന്ന ചോദ്യത്തിനു മറുപടി പറയേണ്ടി വരില്ലേ?
"എന്താ, സഖാവ്‌ കോടിയേരി പറഞ്ഞത്‌ ബോദ്ധ്യമായില്ലാന്നുണ്ടോ?"
അത്‌ മാര്‍ക്സിസ്റ്റുകാര്‍ ചോദിക്കുന്ന ഒരു 'ചോദ്യ' മായതു കൊണ്ടും
അതു നേരിടാന്‍ തക്ക ശേഷിയില്ലാത്തത്‌ കൊണ്ടും
ഇള മുറക്കാര്‍ അതങ്ങ്‌ ഒഴിവാക്കാനാണു സാദ്ധ്യത.
പനിമരണ വാര്‍ത്തകള്‍ വായിക്കാതെ വരുമ്പോള്‍ ജനതയുടെ പ്രതിരോധശേഷി സ്വാഭാവികമായി വര്‍ദ്ധിക്കുകയും പനിയെ അതിജീവിക്കുകയും ചെയ്യും.
കോടിയേരി ചെയ്ത ഈ സഹായം കേരള ജനത മറക്കില്ല.
ഒരു സംശയം മാത്രമേ ബാക്കിയുള്ളു.
'കേരളമുണ്ടായപ്പോള്‍ മുതല്‍..' എന്ന് പറഞ്ഞത്‌ 1956 നു ശേഷമുള്ള കാലമാണോ അതോ പരശുരാമന്‍ മഴുവെറിഞ്ഞ്‌......... ?

2 comments:

ആ‍ള്‍ക്കൂട്ടം said...

നാളെ മുതല്‍ ചാക്കാലയുള്ള വീടുകള്‍ കയറി ഇറങ്ങി ജേര്‍ണലിസ്റ്റുകള്‍ സ്വാഭാവിക മരണങ്ങള്‍ പോലും പനി മരണമാക്കുന്ന ഏര്‍പ്പാട്‌ നിര്‍ത്തുമല്ലോ

ബിജു കെ. ബി. said...

പാറ്‌ട്ടി ചാനല്‍ വറ്‌ഷം തിരിച്ചുള്ള പനി കണക്കെടുപ്പു തുടങ്ങിയിട്ടുമുണ്ട്. U.D.F. ഭരിച്ചപ്പോള്‍ എത്ര പേര്‍‌ പനി പിടിച്ചു, L.D.F. കാലത്തെത്ര. വിശദമായിത്തന്നെ. 2003 ലാണത്രെ ഏറ്റവും കൂടുതല്‍. ശ്രീമതി ടീച്ചറ്‌ക്ക് ആശ്വാസിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണ!!!