Thursday, May 17, 2007

മലവാരിയവരും മണല്‍ വാരുന്നവരും.

മല വാരിയവരേ ചെയ്യുന്നത് നാം കണ്ടു.
ഇനി മണല്‍ വാരുന്നവരേ എന്ത് ചെയ്യുമെന്ന് നോക്കാം.
മണല്‍ മാഫിയാ തടയാന്‍ എന്താണു പ്രായോഗിക പരിഹാരം?

ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നു.

മണല്‍ ആവശ്യമുള്ള വ്യക്തി/സ്ഥാപനം അവരുടെ ആവശ്യം സാക്ഷിപ്പെടുത്തിയ ഒരു കത്തുമായി മണല്‍ വാരലുള്ള പഞ്ചായത്തിനെ സമീപിക്കണം. പഞ്ചായത്തില്‍ മണല്‍ വില കെട്ടിവയ്ക്കുക. അതിനു നല്‍കുന്ന രസീതുമായി മണല്‍ വാങ്ങി പോരുക. രസീതു തിരികെ കൊടുക്കുമ്പോള്‍ പഞ്ചായത്ത് മണല്‍കാരനു പണം കൊടുക്കണം. ഇതിനു ചെറിയൊരു സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാം
നിങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശമുണ്ടോ?

No comments: