Monday, May 14, 2007

മാദ്ധ്യമങള്‍ സത്യം പറയുന്നുണ്ടോ?

മാദ്ധ്യമങളുടെ സത്യസന്ധത എത്രമാത്രമുണ്ട്?
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം നിര നേതൃത്വത്തിനെതിരെ വ്യക്തിഹത്യയോളം എത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഗൂഡോദ്ദേശമെന്തെങ്കിലും ഉണ്ടായിരിക്കുമോ?
താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക.

4 comments:

Anonymous said...

മാദ്ധ്യമങള്‍ ഒരിക്കലും സത്യം പറയുന്നതായി തോന്നിയിട്ടില്ല. എന്നു മാത്രമല്ല കഴിഞ 10 കൊല്ലമായി yellow journalism ത്തിലാണു അവര്‍ക്ക് താല്‍പ്പര്യം എന്ന് തോന്നുന്നു. മാദ്ധ്യമങള്‍ മുഖ്യധാരയില്‍ നിന്ന് ബഹുദൂരം അകലെയാണു.

അനൂപ് അമ്പലപ്പുഴ said...

മാദ്ധ്യമങള്‍ ഒരിക്കലും സത്യം പറയുന്നില്ല എന്നു പറഞ്ഞു കൂട. ചിലര്‍ അങ്ങനെ ഉണ്ടാവാം.സത്യം പറയാന്‍ ഉന്നത തലങ്ങളില്‍ നിന്നുള്ള് ഇടപെടലുകള്‍ മൂല്വും,മാനേജ്മെന്റിന്റെ പല നിക്ഷിപ്ത താല്പ്ര്യങ്ങള്‍ മൂലവും പലപ്പോഴും കഴിയാറില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി.

പിന്നെ സെന്‍സേഷണല്‍ വാര്‍ത്തകള്‍ സ്രിഷ്ടിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് ഉള്ള താല്പര്യം പുതിയതൊന്നും അല്ലല്ലോ. മനുഷ്യനെ പട്ടി കടിച്ചാല്‍ അത് വാര്‍ത്തയാവില്ല. എന്നാല്‍ പട്ടിയെ മനുഷ്യന്‍ കടിച്ചാല്‍ അത് വാര്‍ത്തയുമാണല്ലോ

Anonymous said...

മാദ്ധ്യമങ്ങളെ എന്തിനാണു കുറ്റം പറയുന്നത്? മൂന്നാര്‍ സംഭവം തന്നെ എടുത്താല്‍ മൂന്നും നാലും നിലയുള്ള കെട്ടിടങ്ങള്‍ പൊങ്ങി വരുന്നത് ഇതിനു മുന്‍പ് ആരും കണ്ടില്ലേ? ഉദ്ദ്യോഗസ്ഥന്മാര്‍? രാഷ്ട്രീയക്കാര്‍. ആരും? ഒരു നല്ല കാര്യം നടക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കാന്‍ മലയാളിക്ക് മടിയാണു. കുറ്റം കണ്ടുപിടിക്കാന്‍ വിരുതും

ആ‍ള്‍ക്കൂട്ടം said...

മൂന്നാര്‍ പോലെയുള്ള സംഭവങള്‍ അല്ല പരാമര്‍ശവിഷയം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം നിര നേതൃത്വത്തിനെതിരേയുള്ള അക്രമണം ആണു വിഷയം. വി.എസ്സിനു ശേഷം പാര്‍ട്ടി വേണ്ടാ എന്ന് ആരെങ്കിലും കരുതിക്കൂട്ടി വിചാരിക്കുന്നുണ്ടോ? പാര്‍ട്ടി സെക്രട്ടറിക്ക് നേരെ നീളുന്ന വിമര്‍ശനം വ്യക്തി ഹത്യയോളമെത്തുന്നുണ്ടോ? പത്രങ്ങള്‍ ചിത്രീകരിക്കുന്ന രീതിയില്‍ ഉള്ള ഒരു വ്യക്തിക്ക് ഏത് പാര്‍ട്ടിയില്‍ ഇങ്ങനെ തുടരാണ്‍ കഴിയും? കേരളാ കോണ്‍ഗ്രസ്സ്(ബി)ല്‍പ്പോലും? അതാണു ചിന്തിക്കേണ്ടത്.